പങ്കാളിയുടെ മാനസികാസ്ഥ നിങ്ങളെ സ്വാധീനിക്കാറുണ്ടോ ?. അതായത് അവരുടെ സന്തോഷം നിങ്ങളെ സന്തോഷത്തിലാക്കുകയും അവരുടെ ടെന്‍ഷനുകള്‍ നിങ്ങളേയും  ഒരുപോലെ വിഷമിപ്പിക്കാറുണ്ടോ?.  ഇത് നിങ്ങള്‍ക്ക് അവരോടുള്ള സഹാനുഭൂതിയോ ആഴത്തിലുള്ള ബന്ധമൊക്കെ കൊണ്ടാണെന്ന് വിചാരിക്കുന്നുണ്ടോ ?.

To advertise here,

എന്നാല്‍ ഇതിനെക്കുറിച്ച് സൈക്കോളജിസ്റ്റായ ഡോ. ട്രേസി ഡാല്‍ഗ്ലീഷ് പറയുന്നതിങ്ങനെയാണ്.  പങ്കാളിയുടെ വികാരങ്ങള്‍ വ്യക്തിഗതമാക്കുന്നത് ഒരു പരിധികഴിയുമ്പോള്‍ നിങ്ങളെ തളര്‍ത്തിക്കളയും. പങ്കാളിയുടെ മാനസികാവസ്ഥ എപ്പോഴും നമ്മളുമായി കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ല. അവരോടുള്ള പരിഗണനയും സ്‌നേഹവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഇതിനെ കരുതരുത്.

 ഇത് തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് സ്വന്തം വികാരങ്ങളുടെ ട്രാക്ക് നഷ്ടപ്പെടുന്ന അവസ്ഥ വരും. സ്വന്തം മാനസികാവസ്ഥ പ്രകടിപ്പിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്യും. ആരോഗ്യകരമായ ബന്ധത്തിന് വൈകാരിക അതിരുകളും തുറന്ന ആശയവിനിമയവുമാണ് വേണ്ടത്.