എക്സിനെ താറുമാറാക്കിയ സൈബര്‍ ആക്രമണം; ആരാണ് ഡാര്‍ക്ക് സ്റ്റോം ടീം ?
തിങ്കളാഴ്ചയാണ് ചരിത്രത്തിലെ ഏറ്റവും വലിയ സൈബര്‍ ആക്രമണം സാമൂഹികമാധ്യമമായ എക്സ് നേരിട്ടത്.വിവിധ രാജ്യങ്ങളിലായി ഏഴ് മണിക്കൂറോളം ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്കാണ് എക്സിന്റെ സേവനം നിലച്ചത്. 3000-ത്തിലധികം ഇന്ത്യന്‍ ഉപയോക്താക്കളെയും പ്രശ്നം ബാധിച്ചിരുന്നു. ഇലോണ്‍ മസ്കിനെ വരെ ഞെട്ടിച്ചുകൊണ്ടാണ് ഡാര്‍ക്ക് സ്റ്റോം ടീം എന്നറിയപ്പെടുന്ന ഹാക്കര്‍ സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
ടെലിഗ്രാമിലൂടെ 'ട്വിറ്റര്‍ ഞങ്ങള്‍ ഓഫ്ലൈനാക്കി 'എന്ന ഒരു പോസ്റ്റ് വഴിയാണ് ഇവര്‍ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. 2023-ല്‍ സ്ഥാപിതമായ ഈ ഗ്രൂപ്പ് നൂതന സൈബര്‍ ആക്രമണരീതികള്‍ക്കും പേരുകേട്ടതാണ്. സൈബര്‍ സുരക്ഷാ സ്ഥാപനമായ ഓറഞ്ച് സൈബര്‍ ഡിഫന്‍സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഡാര്‍ക്ക് സ്റ്റോം ടീം പലസ്തീന് അനുകൂല അജണ്ടയുമായി പ്രവര്‍ത്തിക്കുന്ന സംഘമാണ്.
മുന്‍പ് ഇവര്‍ വിവിധ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളുടെ നേരെ സൈബര്‍ ആക്രമണം നടത്തിയിട്ടുണ്ട്. 2024 ഫെബ്രുവരിയില്‍ നാറ്റോ രാജ്യങ്ങള്‍, ഇസ്രയേല്‍, അവരുടെ സഖ്യകക്ഷികള്‍ എന്നിവര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്താനുള്ള പദ്ധതികള്‍ ഇവര്‍ പ്രഖ്യാപിച്ചിരുന്നു. അമിതമായ ട്രാഫിക്കിലൂടെ ഒരു പ്ലാറ്റ്ഫോമിന്റെ സെര്‍വറുകളെ തകര്‍ക്കുകയും സ്ലോഡൗണുകളോ പൂര്‍ണ്ണമായ തടസ്സങ്ങളോ ഉണ്ടാക്കുകയോ ചെയ്യുന്ന ആക്രമണരീതിയാണ് (DDOS) ഇവര്‍ നടത്തിയത്.
Inshort: Millions affected by a 7-hour outage on X (formerly Twitter) due to a massive cyberattack claimed by the Dark Storm Team.
Content Highlights: Dark Storm Team: X (Twitter) Outage Hackers
Published: 12 Mar 2025, 10:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented