ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്ത ഹൈസ്‌കൂള്‍ - ഹയര്‍ സെക്കന്‍ഡറി ഏകീകരണം പൂര്‍ണമായി നടപ്പാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി വേര്‍തിരിവ് ഇനി ഉണ്ടാകില്ല, പകരം, ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി ഒമ്പത് മുതല്‍ 12 വരെ ക്ലാസുകള്‍ ഒന്നിച്ച് സെക്കന്‍ഡറി എന്ന തലത്തിലേക്കു മാറ്റും.

To advertise here,

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച കോര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും പ്രത്യേക ചട്ടത്തിന്റെ കരടും മന്ത്രി വി. ശിവന്‍കുട്ടിക്ക് കൈമാറി. നിലവില്‍ കേരളത്തില്‍ എട്ടാം ക്ലാസ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്.