പണമില്ല എന്ന ഒറ്റക്കാരണം കൊണ്ട് എന്‍ജിനീയറിങ്, മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങ് സാധ്യമാകാതെ പോയ നിരവധി കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ട് അല്ലേ. നന്നായി പഠിക്കുന്ന ഒരു കുട്ടിക്ക് നന്നായി പ്രവേശനപരീക്ഷ എഴുതാന്‍ സാധിക്കണമെന്നില്ല. അവിടെയാണ് ഇത്തരം എന്‍ട്രന്‍സ് കോച്ചിങ്ങുകളുടെ പ്രസക്തിയും. അപ്പോള്‍ പറഞ്ഞുവരുന്നത് ഇതാണ്. പണമില്ലാത്തതുകൊണ്ട് ഇനിയാരും കീമും നീറ്റും ഒന്നും എഴുതാതിരിക്കരുത്. അതിനായി 'കീ ടു എന്‍ട്രന്‍സ്' എന്നാണ് പേരില്‍ ഒരു സൗജന്യ പരിശീലന പദ്ധതി തന്ന ആരംഭിച്ചിരിക്കുകയാണ് സര്‍ക്കാര്‍. www.entrance.kite.kerala.gov.in വെബ്‌സൈറ്റില്‍ കയറിയാല്‍ ക്ലാസിന്റെ ഭാഗമാകാം. അല്ലെങ്കില്‍ കൈറ്റ് വിക്ടേഴ്സിലോ, ഇ-വിദ്യ ചാനലുകളിലോ ക്ലാസുകള്‍ തത്സമയം കാണാം. രാത്രി എഴ് മുപ്പതിനാണ് ക്ലാസ്.

To advertise here,

Inshot| The Kerala government has launched a free coaching program called 'Key to Entrance' to help financially disadvantaged students prepare for engineering and medical entrance exams like KEAM and NEET. Students can access the classes on the website www.entrance.kite.kerala.gov.in or watch them live on KITE Victers and e-Vidya channels at 7:30 PM.