പ്രിയപ്പെട്ട നായകളോടൊപ്പം ഉടമകൾക്ക് ഇനി വിമാന യാത്ര ചെയ്യാം. നായകൾക്ക് വേണ്ടി ഒരു എയർലൈൻ തന്നെ തുടങ്ങിയിരിക്കുകയാണ്, അതാണ് BARK Air. നായകളുടെ ബ്രീഡോ വലുപ്പമോ ഒന്നും പ്രശ്നമല്ല. ഏത് നായകൾക്കും അവയുടെ ഉടമകൾക്കും ഈ എയർലൈനിൽ ഒരുമിച്ച് സുഖമായി യാത്ര ചെയ്യാം. ഒരു ജെറ്റ് ചാർട്ടർ സർവീസുമായി സഹകരിച്ച് ഡോഗ് ടോയ് കമ്പനിയായ BARK ആണ് ഈ ആഡംബര എയർലൈൻ തുടങ്ങിയത്.

To advertise here,

വ്യാഴാഴ്ച ന്യൂയോർക്കിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കായിരുന്നു എയർലൈനിന്‍റെ ആദ്യ യാത്ര. മറ്റെല്ലാ ഫ്ലൈറ്റിൽ നിന്നും വ്യത്യസ്തമായി, ഇതിൽ നായകൾ ചരക്കുകളോ, ജീവനക്കാർക്കും സഹയാത്രികർക്കും ഒരു ഭാരമോ അല്ല. ഇവിടെ നായകൾക്കാണ് മുൻഗണന. 10 വർഷത്തെ ശ്രമഫലമാണ് ഈ എയർലൈൻ എന്നും കമ്പനി പറയുന്നു.