ഭക്തിഗാനങ്ങള്‍ക്കൊക്കെ ഇപ്പോഴും ആരാധകരുണ്ടോ? ഉണ്ടെന്നാണ് ജെന്‍സീസിന്റെ പക്ഷം. ലൈവ് ബാന്‍ഡ് ഗിഗ്‌സിനേക്കാളും ഡിജെ പാര്‍ട്ടികളേക്കാളും ജെന്‍സീസിന് താത്പര്യം ഭജന്‍സിനോടാണ്. ഇതിനൊരു പേരുമുണ്ട്. ഭജന്‍ ക്ലബിങ്ങ്. കഫേസിലും കമ്യൂണിറ്റി ഹോള്‍സിലുമൊക്കെ അവര് ഒത്തുചേരുന്നത് ഭക്തിഗാനങ്ങള്‍ കേള്‍ക്കാനാണ്. അതിനൊപ്പം താളംപിടിക്കുന്നതും ഡാന്‍സ് ചെയ്യുന്നതുമൊക്കെയാണ് ഇവിടുത്തെ ഹൈ. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പല വീഡിയോസിലൂടെയും പുതുതലമുറയ്ക്ക് ഭജന്‍സിനോടുള്ള ഇഷ്ടം നമുക്ക് വ്യക്തമാകും. മാനസികാരോഗ്യം മോശമാകുന്നു എന്ന് തോന്നിയാല്‍ അത് മറികടക്കാന്‍ പുതുതലമുറയിലെ നല്ലൊരും പങ്കും ഭക്തിഗാനങ്ങള്‍ കേള്‍ക്കാറുണ്ടത്രേ. ഭജന്‍സ് കേള്‍ക്കാന്‍ പഴയതിലും അധികം തിരക്ക് കൂടിയിട്ടുമുണ്ട്. ഇത്തരം പരിപാടികളുടെ ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നതും. സ്‌ട്രെസും മറ്റ് മാനസികാരോഗ്യപ്രശ്‌നങ്ങളുമാണ് യുവതലമുറയെ ഭജന്‍സിലേക്ക് അടുപ്പിക്കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അവരുടെ ഉള്ളിലെ സംഘര്‍ഷങ്ങളും മറ്റും ഒതുക്കാന്‍ ആത്മീയതയാണ് മികച്ച മാര്‍ഗമെന്ന് അവര്‍ക്ക് തോന്നുന്നുണ്ടത്രേ. പാട്ടിന്റെ താളവും ഭാവവും ആ കൂട്ടായ്മയുമൊക്കെ അവര്‍ക്ക് ആശ്വാസം നല്‍കുന്നു. നിങ്ങള്‍ക്ക് ഭക്തിഗാനങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടമാണോ.

To advertise here,