പ്രായം കൂടുമ്പോ ആധി കൂടുന്നവരാണ് നമ്മളെല്ലാവരും. ശരിക്ക് ഏതാണ് നല്ല പ്രായം. ഓരോ കാര്യങ്ങള്‍ക്കും ഓരോ സമയമാണ് ബെസ്റ്റ്... നമ്മള്‍ ഫിസിക്കലി ഫിറ്റായിരിക്കുന്ന പ്രായവും, ഇന്റലക്ച്വലി പീക്കിലെത്തുന്ന പ്രായവുമെല്ലാം വ്യത്യാസപ്പെട്ടിരിക്കും. 25നും 35നും ഇടയിലുള്ള പ്രായമാണ് ഫിസിക്കല്‍ പീക്കിലെത്തുന്നത്. എന്നാല്‍ ഈ പ്രായമെത്തുമ്പോഴേക്ക് നമ്മുടെ മെന്റല്‍ എബിലിറ്റി പതുക്കെ കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വേഗത്തില്‍ ചിന്തിക്കാനും ഓര്‍മ്മിക്കാനും വിവരങ്ങള്‍ പ്രോസസ്സ് ചെയ്യാനുമുള്ള നമ്മുടെ കഴിവ് ഇരുപതുകളുടെ മധ്യത്തോടെ കുറയാന്‍ തുടങ്ങുമെന്ന് സാരം. അപ്പോ ഇമോഷണലി നല്ല പ്രായം ഏതായിരിക്കും? അറുപത് വയസ്സെന്നാണ് ദി യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ പുതിയ പഠനം പറയുന്നത്.

To advertise here,

ബുദ്ധിശക്തി, വൈകാരിക സ്ഥിരത, തീരുമാനമെടുക്കാനുള്ള കഴിവ്, മനഃസാക്ഷി, വ്യക്തിത്വം, സാമ്പത്തിക സാക്ഷരത, മോറല്‍ റീസണിങ് എന്നിവയെല്ലാം ഒരുമിച്ച് പരിഗണിക്കുമ്പോള്‍, മനുഷ്യന്റെ പ്രവര്‍ത്തനക്ഷമതയുടെ ഏറ്റവും പീക്ക് ലവല്‍ അഥവാ functional high point മധ്യവയസ്സിലാണ് എന്നാണ് ഗവേഷകരായ ഗൈല്‍സ് ഗിഗ്‌നാക്കിന്റേയും മാര്‍സിന്‍ സജെന്‍കോവ്സ്‌കിയുടേയും കണ്ടെത്തല്‍. അതായത് ഈ പറഞ്ഞ ഗുണങ്ങളെല്ലാം സംയോജിപ്പിച്ചാല്‍ ഏറ്റവും നല്ല റിസള്‍ട്ട് കിട്ടുക 45നും 60നും ഇടയില്‍ പ്രായമുള്ളവരിലായിരിക്കും. വെല്ലുവിളിയേറിയ നേതൃത്വപരമായ പലറോളുകളിലും മിക്ക കമ്പനികളും ഇന്നും 50നും 60 നും ഇടയില്‍ പ്രായമുള്ളവരെ നിയമിക്കുന്നതിന് പിന്നിലെ സ്ട്രാറ്റജിയും ഇതുതന്നെയാണ്.

റിയല്‍-വേള്‍ഡ് ഡാറ്റ പ്രകാരം, ഒരാളുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ശമ്പളവും പദവിയും ആളുകള്‍ അച്ചീവ് ചെയ്യുന്നത് 50-നും 55-നും ഇടയിലാണ്. 20കളിലും 30കളിലും നഷ്ടപ്പെടുന്ന പല ക്വാളിറ്റികളും ഇവര്‍ ബാലന്‍സ് ചെയ്യുന്നത് അവരുടെ അനുഭവത്തിലൂടെയും പക്വതയിലൂടെയുമുണ്ടായ നേട്ടങ്ങളിലൂടെയാണ്. അപ്പോ പറഞ്ഞുവരുന്നത് പ്രായമേറുന്നത് കണ്ട് പേടിക്കേണ്ടതില്ല. ഇമോഷണലി ഇന്റലിജന്റായ സ്‌ട്രോങ്ങ് മെന്റല്‍ കപ്പാസിറ്റിയുള്ള നമ്മുടെ പീക്ക് ടൈമിലേക്കുള്ള യാത്രയാണത്.