ഒറ്റയ്ക്ക് നടക്കുന്ന ഒറ്റയ്ക്ക് റസ്റ്ററന്റില്‍ പോയി ഭക്ഷണം കഴിക്കുന്ന ഒറ്റയ്ക്ക് സിനിമയ്ക്ക് പോകുന്ന മനുഷ്യരെ കണ്ടിട്ടില്ലേ.. അത് ഒരു മോശം കാര്യമായിട്ട് കരുതണ്ട. അങ്ങനെയുള്ളവരുടെ മാനസികാരോഗ്യം മികച്ചതായിരിക്കുമെന്നാണ് മാനസികാരോഗ്യവിദഗ്ധരുടെ അഭിപ്രായം. ഒറ്റയ്ക്ക് സമയം ചെലവഴിക്കുമ്പോള്‍ നിങ്ങള്‍ സ്വയം മനസിലാക്കുന്നു, നിങ്ങളെ തന്നെ സ്‌നേഹിക്കാന്‍ പഠിക്കുന്നു. ദിവസേന അഭിമുഖീകരിക്കേണ്ടി വരുന്ന ബഹളങ്ങളില്‍ നിന്നും സമ്മര്‍ദങ്ങളില്‍ നിന്നും ഒരു ഇടവേള നല്‍കി മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുന്നു.

To advertise here,

ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണത്തിന്റെ രുചിയും ഗന്ധവും ഒക്കെ ആസ്വദിച്ച് പൂര്‍ണമായും അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നു. അങ്ങനെ നല്ല ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നത് ദഹനത്തെ വരെ മെച്ചപ്പെടുത്തും.

മറ്റുള്ളവരുടെ സാമീപ്യമില്ലാതെ സന്തോഷമായിരിക്കാന്‍ കഴിയുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും.ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്ന ആളുകള്‍ക്ക് നല്ല സാമൂഹിക ബന്ധങ്ങള്‍ ഉണ്ടാകുന്നതായും പഠനങ്ങളുണ്ട്. സ്വന്തമായി സമയം ചെലവഴിക്കുന്നത് നമ്മുടെ സാമൂഹിക ജീവിതത്തിന് ദോഷകരമല്ല, മറിച്ച് അതിനെ പരിപോഷിപ്പിക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍ ഇത് ഓവറായാലും പ്രശ്‌നമാണ്. ഒരുപാട് നേരം ഒറ്റയ്ക്ക് ചെലവഴിക്കുന്നത് നെഗറ്റീവ് ചിന്തകളുണ്ടാക്കാന്‍ സാധ്യതയുണ്ട്. മറ്റുള്ളവരുമായി തീരെ സമയം ചെലവഴിക്കാതെയിരിക്കുന്നത് ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കും. മാത്രമല്ല സോഷ്യല്‍ ആക്ന്‍സൈറ്റി വിഷാദം എന്നിവയിലേക്കും നയിച്ചേക്കാം. വ്യക്തികളേയും സാഹചര്യങ്ങളേയും അനുസരിച്ച് ഇരിക്കും ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും.
ഏറ്റവും പ്രധാനം ഒരു സന്തുലിതാവസ്ഥ കണ്ടെത്തുക എന്നതാണ്. ഏകാന്തത ഒറ്റപ്പെടല്‍ അഥവാ ലോണ്‍ലിനസിലേക്ക് വഴി മാറാതെ പ്രത്യേകം ശ്രദ്ധിക്കണം