ഫോണുമായി ബാത്ത്റൂമിൽ പോയാൽ പിന്നെ ഇങ്ങോട്ട് വരില്ല, നിങ്ങളെകുറിച്ചോ അല്ലെങ്കിൽ നിങ്ങൾക്കറിയുന്ന മറ്റാരെങ്കിലും കുറിച്ചോ സ്ഥിരം കേൾക്കുന്ന കപ്ലെയ്മന്റ് ആണോ ഇത്? കാര്യങ്ങളെല്ലാം കഴിഞ്ഞാലും വെറുതെ ബാത്ത്റൂമിൽ ദീർഘസമയം ചിലവഴിക്കുന്നവർ ബാത്‌റൂം ക്യാമ്പിങ് ചെയ്യുകയായിരിക്കും. പ്രതിസന്ധികളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗമാണിത്.

To advertise here,

സാമൂഹ്യ ഇടപഴകലുകള്‍ ഒഴിവാക്കി മനസിനെ അല്‍പ്പനേരം വിശ്രമിക്കാന്‍ അനുവദിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഒരു മീടൈം. ബാത്‌റൂമില്‍ വെറുതേ ക്യാമ്പ് ചെയ്യുകയല്ല മറിച്ച്, പൂര്‍ണമായും സമാധാനപരമായ, മറ്റാരുടേയും ശല്യമില്ലാത്ത അന്തരീക്ഷത്തില്‍ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ അവര്‍ സ്‌ക്രോള്‍ ചെയ്യുകയോ സോഷ്യൽ മീഡിയ ഫീഡ് പരിശോധിക്കുകയോ, പാട്ട് കേൾക്കുകയോ, അൽപസമയം മൗനത്തിൽ ഇരിക്കുകയോ ഒക്കെയാവാം. പ്രശ്‌നങ്ങളില്‍ നിന്നുള്ള സമ്പൂര്‍ണമായ ഒളിച്ചോട്ടമല്ല, ഒരു താത്കാലികമായ ഇടവേള മാത്രമാണിത്. ടിക്ടോക് ഉപഭോക്താക്കൾ തങ്ങളുടെ ബാത്റൂം ക്യാംപിങ്ങിനെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചതോടെയാണ് ഇതിത്ര ജനപ്രിയമായത്.

കേൾക്കുമ്പോൾ നല്ലതാണോ എന്നൊക്കെ സംശയം തോന്നുമെങ്കിലും മാനസിക ആരോഗ്യത്തിന് ഇത് ഗുണം ചെയ്യുമെന്നാണ് കണ്ടെത്തൽ. മാനസികപിരിമുറുക്കവും ഓവർ തിങ്കിങും ഇല്ലാതാക്കാനൊക്കെ ഇത് സഹായിക്കും. സ്വന്തം മാനസികാരോഗ്യത്തിന് പ്രയോറിറ്റി കൊടുക്കുന്നവർ ബാത്റൂം ക്യാംപിങ് ചെയ്യുന്നുണ്ട്. എന്നാൽ അമിതമായ മാനസികസമ്മർദ്ദമുള്ളവർക്ക് ഇതൊരു പരിഹാരമല്ല, ചികിത്സ തേടേണ്ടവർ അത് ചെയ്യുക തന്നെ വേണം. അതുപോലെ ബാത്ത്റൂമിൽ കുറേനേരം ചെലവഴിക്കുന്നത് ആരോഗ്യത്തിനും അത്ര നല്ലതല്ല.