പുഴകൾ വൃത്തിയാക്കിയില്ല, ദുരിതം ആവർത്തിച്ചു; കോഴിക്കോട്ടെ പ്രളയത്തിന്റെ യാഥാർഥ്യം
ഓരോ പ്രളയകാലം വരുമ്പോഴും മുങ്ങുകയാണ് കോഴിക്കോടിൻ്റെ സമീപപ്രദേശങ്ങൾ. ചാലിയാറും പൂനൂർ പുഴയും കരകവിഞ്ഞൊഴുകി വീടും റോഡും കാണാതെ ഒഴുകുമ്പോൾ അതിനു പിന്നിൽ വലിയ അനാസ്ഥയുടെ കഥ കൂടി പറയാനുണ്ട്. 2018ലെ പ്രളയ കാലത്തിനുശേഷം പുഴകളിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ സമയബന്ധിതമായി നീക്കിയില്ലെങ്കിൽ വരുംകാലങ്ങളിൽ സമാനതകളില്ലാത്ത പ്രളയ ജലത്തിന് സാക്ഷിയാകേണ്ടി വരുമെന്ന് പലതവണ റിപ്പോർട്ട് നൽകിയിട്ടുണ്ട് സിഡബ്ല്യുആർഡിഎം പോലുള്ള സ്ഥാപനങ്ങളും ശാസ്ത്രജ്ഞരും. പക്ഷേ ആരും ഒന്നും മുഖവിലക്കെടുത്തില്ല. അതിനു വില കൊടുക്കേണ്ടി വന്നത്, തീരാദുരിതങ്ങൾ അനുഭവിക്കേണ്ടിവന്നത് പുഴയൊഴുകുന്ന മേഖലയിലെ വീട്ടുകാരാണ്. ആയിരത്തോളം കുടുംബങ്ങളാണ് ഒന്നോ രണ്ടോ ദിവസത്തെ മഴ കൊണ്ട് എല്ലാം വിട്ട് ഇറങ്ങി പോവേണ്ടി വന്നത്. പലർക്കും ഇന്നും വീട്ടിലേക്ക് തിരിച്ചെത്താനായിട്ടില്ല.
Content Highlights: Recurring flood crisis in Kozhikode areas near Chaliyar and Poonoor rivers. Failure to remove river debris since the 2018 floods led to the 2026 crisis. CWRDM warnings regarding flood risks were ignored by authorities. Over 1,000 families displaced due to recent heavy rainfall. Immediate systemic intervention required to prevent future disasters.
Published: 05 Aug 2026, 08:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented