മുക്കിലും മൂലയിലും നിറയുന്ന സംഗീതവും നൃത്തച്ചുവടുകളും...വഴിയോരത്തെ മരക്കൊമ്പുകളിൽ ഇളകിയാടുന്ന ദീപമാലകൾ...ഓരോ നഗര ചത്വരത്തിലും വൈദ്യുതി ദീപങ്ങളൊരുക്കിയ മായക്കാഴ്ചകൾ...പൊടിപൊടിക്കുന്ന തെരുവോര വിപണി...രാവേറെച്ചെല്ലുംവരെ ഒഴുകിയെത്തുന്ന പുരുഷാരം. അതെ, കണ്ണൂർ ഇപ്പോൾ ശരിക്കും ഉത്സവലഹരിയിലാണ്.
ദസറക്കാലത്തെ മൈസൂരുവിനെ തെല്ലെങ്കിലും ഓർമിപ്പിക്കുന്ന കാഴ്ചകളാണ് കണ്ണൂരിലെങ്ങും. മൈസൂരുവിന്റെ ഒരു ‘ചറു പതിപ്പ്’ എന്ന് വിശേഷിപ്പിക്കാം ഇപ്പോൾ നഗരത്തെ. വർഷങ്ങൾക്ക് മുൻപ് മുടങ്ങിപ്പോയ കണ്ണൂർ ദസറ പുനരാംരംഭിച്ചത് ഇൗ വർഷമാണ്. കോവിഡ് കാലത്തെ അടച്ചിടലിൽനിന്നും ഏറെക്കുറെ മുക്തരായ ജനം ശരിക്കും തിമർക്കുകയാണ്. നഗരപരിധിയിൽ വിളിപ്പാടകലങ്ങളിൽ സ്ഥിതി ചെയ്യുന്ന കോവിലുകളിലെ കലാപരിപാടികൾ കൂടിയായതോടെ സംഗതി ജോർ !
കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് മൈതാനത്ത് നടക്കുന്ന കണ്ണൂർ ദസറക്കും നവരാത്രി ആഘോഷങ്ങൾക്കുമൊപ്പം പോലീസ് മൈതാനത്ത് ഞായറാഴ്ച തുടങ്ങുന്ന ജംബോ സർക്കസ് പ്രദർശനം, ജവാഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്നുവരുന്ന ‘ഇഡ’ നൃത്തോത്സവം എന്നിവ ഉത്സവഛായ ഇരട്ടിയാക്കുന്നു.
Content Highlights: kannur dasara navaratri celebrations
Published: 01 Oct 2022, 06:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented