കൊച്ചി: കല്യാണരാമൻ കുടുംബം സംഘടിപ്പിച്ച നവരാത്രി ആഘോഷത്തിൽ ഒത്തുചേർന്ന് ഇന്ത്യൻ സിനിമാ താരങ്ങൾ. എല്ലാ വർഷവും നവരാത്രി ഉത്സവ വേളയിൽ കല്യാണരാമൻ കുടുംബം (കല്യാൺ ജൂവലേഴ്സ്) ‘ബൊമ്മൈ കൊലു’ ആചാരം അനുഷ്ഠിക്കാറുണ്ട്. ഇതിലാണ് കല്യാൺ ജൂവലേഴ്സ് മാനേജിങ് ഡയറക്ടറും ചെയർമാനുമായ ടി.എസ്. കല്യാണരാമൻ, എക്സിക്യുട്ടീവ് ഡയറക്ടർമാരായ രമേഷ് കല്യാണരാമൻ, രാജേഷ് കല്യാണരാമൻ എന്നിവർക്കൊപ്പം സിനിമാ മേഖലയിൽ നിന്നുള്ള താരങ്ങളും പങ്കെടുത്തത്.

To advertise here,

തൃശ്ശൂരിൽ സംഘടിപ്പിച്ച സ്വകാര്യ പരിപാടിയിൽ കല്യാൺ ജൂവലേഴ്‌സിന്റെ ആഗോള ബ്രാൻഡ് അംബാസഡർ കത്രീന കൈഫും പങ്കെടുത്തു. സിനിമാ താരങ്ങളായ രൺബീർ കപൂർ, പൃഥ്വിരാജ്, ജയസൂര്യ, ടൊവിനോ തോമസ്, നിവിൻ പോളി, ജയറാം, പാർവതി, മാളവിക, അപർണ ബാലമുരളി, നീരജ് മാധവ്, നവ്യ നായർ, പൂർണിമ ഇന്ദ്രജിത്ത്, ജോജു ജോർജ്, വിക്രം പ്രഭു, പ്രിയദർശൻ, കല്യാണി പ്രിയദർശൻ, ആന്റണി പെരുമ്പാവൂർ, വിശാഖ്, സത്യൻ അന്തിക്കാട്, ഗായകരായ വിജയ് യേശുദാസ്, എം.ജി. ശ്രീകുമാർ, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, മാതൃഭൂമി വൈസ്‌ പ്രസിഡന്റ്‌ ഓപ്പറേഷൻസ്‌ ദേവിക ശ്രേയാംസ്‌ കുമാർ, അസിസ്റ്റന്റ്‌ ജനറൽ മാനേജർ കെ.ആർ. പ്രമോദ്‌, തുടങ്ങിയവരും സന്നിഹിതരായി.

കൂടാതെ പ്രാദേശിക ബ്രാൻഡ് അംബാസഡർമാരായ പ്രഭു ഗണേശൻ (തമിഴ്നാട്), അക്കിനേനി നാഗാർജുന (ആന്ധ്രപ്രദേശ്, തെലങ്കാന), കിഞ്ചൽ രാജ്പ്രിയ (ഗുജറാത്ത്), പൂജ സാവന്ത് (മഹാരാഷ്ട്ര), ഋതഭാരി ചക്രവർത്തി (പശ്ചിമ ബംഗാൾ) തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.