ഫൈറ്റർ പൈലറ്റായി ആകാശം കീഴടക്കിയ ഒരു മലയാളി ഇപ്പോഴിതാ സ്വന്തം നാട്ടിൽ നിന്ന് പുതിയൊരു ടേക്ക് ഓഫിന് ഒരുങ്ങുകയാണ്. എയർഫോഴ്സിൽ ഫൈറ്റർ പൈലറ്റായി കരിയർ ആരംഭിച്ച തിരുവനന്തപുരം സ്വദേശി കെ.എൻ. ഗോപകുമാരൻ നായരാണ് പുതിയ സംരംഭത്തിലൂടെ വിനോദസഞ്ചാരികളെ ആകാശയാത്രയ്ക്ക് ക്ഷണിക്കുന്നത്. തിരുവനന്തപുരം വട്ടപ്പാറ അമ്പലംനഗറിൽ ഏഴര ഏക്കർ സ്ഥലത്ത് ഹെലിപാഡും വിഐപി ലോഞ്ചും സജ്ജമായിക്കഴിഞ്ഞു. വെള്ളിയാഴ്ച ഉദ്ഘാടനം കഴിയുന്നതോടെ തുമ്പി പറന്നുതുടങ്ങും.

To advertise here,

എയർഫോഴ്സിൽ ഫൈറ്റർ പൈലറ്റായി കരിയർ ആരംഭിച്ച ഗോപകുമാരൻ നായർ പിന്നീട് ഹെലികോപ്റ്റർ വിഭാഗത്തിലേക്ക് മാറി. ഗ്രൂപ്പ് ക്യാപ്റ്റൻ റാങ്കിൽ സേവനം അവസാനിപ്പിച്ച ശേഷവും അദ്ദേഹം ആകാശവുമായുള്ള ബന്ധം അവസാനിച്ചില്ല. 2006ൽ സ്വന്തമായി ഹെലികോപ്റ്റർ വാങ്ങി കമ്പനി തുടങ്ങി. 2009ൽ തുമ്പി ഏവിയേഷനും സ്ഥാപിച്ചു. ഇന്ന് സ്വന്തമായും മറ്റുമായി 14 ഹെലികോപ്റ്ററുകളുമായി സർവീസ് നടത്തുന്നു.