തിരഞ്ഞെടുപ്പുകള്‍ മാറിമാറി വരുമ്പോഴെല്ലാം മണ്ഡലങ്ങളില്‍ ആരാണ് സ്ഥാനാര്‍ഥി എന്ന് ചര്‍ച്ചകളുയരും. എന്നാല്‍ പുതുപ്പള്ളിയില്‍ ആരെന്ന കാര്യത്തില്‍ ഒരിക്കലും ആര്‍ക്കും ഒരു തര്‍ക്കവുമുണ്ടായിരുന്നില്ല. അൻപത്തിമൂന്ന് വർഷം അജയ്യനായി ഉമ്മൻചാണ്ടി വ്യക്തിമുദ്ര പതിപ്പിച്ച മണ്ണിൽ ചാണ്ടി ഉമ്മൻ ജയിച്ചുകേറിയത് 37719 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്.

To advertise here,

1970 മുതല്‍ ഇന്നേവരെ ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റൊരു നേതാവ് പുതുപ്പള്ളിയെ പ്രതിനീധീകരിച്ച് നിയമസഭയിലേക്ക് എത്തിയിട്ടില്ല. അതും വലിയ ഭൂരിപക്ഷങ്ങളിൽ. 1970-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു ഉമ്മന്‍ ചാണ്ടി. തെങ്ങ് ചിഹ്നത്തിലായിരുന്നു ആദ്യത്തെ മത്സരം. അന്ന് സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ ആയിരുന്ന ഇ.എം ജോര്‍ജിനെ 7288 വോട്ടുകള്‍ക്കാണ് ഉമ്മന്‍ ചാണ്ടി പരാജയപ്പെടുത്തിയത്.