‘വായ്പാ തിരിച്ചടവ് പ്രതിസന്ധിയിൽ, ബാങ്കുകൾ വിളിക്കുന്നു’; വിഷമ ഘട്ടത്തിൽ നിസ്സഹായരായി ദുരിതബാധിതർ
വയനാട് മേപ്പാടി പഞ്ചായത്തിലെ ദുരന്തബാധിത പ്രദേശങ്ങളിലെ (10, 11, 12 വാർഡുകൾ) ദുരിതമനുഭവിക്കുന്ന ജനങ്ങൾ തങ്ങളുടെ എല്ലാ തരത്തിലുമുള്ള വായ്പ്പകളും പൂർണ്ണമായും എഴുതിത്തള്ളണമെന്ന അപേക്ഷയുമായി സർക്കാരിനെയും ഹൈക്കോടതിയേയും സമീപിച്ചിരിക്കുകയാണ്.
കൂട്ടായ്മയിൽ ആകെ 700 അംഗങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ദുരന്തത്തിന്റെ ഫലമായി ഇവരിൽ 47 പേർ മരണപ്പെട്ടിട്ടുണ്ട്. ഈ കടുത്ത വിഷമ ഘട്ടത്തിൽ തങ്ങളുടെ സങ്കടം വാക്കുകളാൽ പ്രകടിപ്പിക്കാൻ പോലും കഴിയുന്നില്ലെന്ന് കൂട്ടായ്മയിലെ അംഗങ്ങൾ അറിയിച്ചു.
ദുരന്തബാധിതരായ മനുഷ്യരുടെ എല്ലാ തരത്തിലുള്ള വായ്പ്പുകളും പൂർണമായും നിരുപാധികം എഴുതിതള്ളുവാനുള്ള നടപടികൾ സ്വീകരിക്കുവാൻ സർക്കാരുകളോടും ബാങ്കുകളോടും നിർദേശിക്കാൻ അപേക്ഷിക്കുകയാണെന്ന് കൂട്ടായ്മ വ്യക്തമാക്കുന്നു.
Content Highlights: Wayanad’s Meppadi panchayat disaster victims have appealed to the Kerala government and High Court to write off all their loans after losing lives and livelihoods in the floods.
Published: 08 Oct 2025, 06:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented