ന്യൂഡൽഹി: ബിജെപി മുൻ എംപിയും മാധ്യമ പ്രമുഖനുമായ സുഭാഷ് ചന്ദ്രയ്ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങളിലേക്ക് തിരിച്ചടയ്ക്കാനുള്ള കോടികളുടെ ബാധ്യതയിൽ വൻ ഇളവ് നൽകി നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി). ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകാനുള്ള 22,000 കോടി രൂപയുടെ കടബാധ്യതയിൽ ആറര കോടി രൂപ മാത്രം തിരിച്ചടച്ചാൽ മതി എന്നാണ് ട്രിബ്യൂണലിന്റെ വിചിത്രമായ ഉത്തരവ്. സുഭാഷ് ചന്ദ്രയ്ക്കെതിരെ ധനകാര്യ സ്ഥാപനമായ ഇന്ത്യ ബുൾസ് നൽകിയ കേസിലാണ് ട്രിബ്യൂണലിന്റെ വിധി .
ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി (ഐബിസി) നിയമപ്രകാരമാണ് കേസ് ഒത്തുതീർപ്പാക്കിയിരിക്കുന്നത്. സുഭാഷ് ചന്ദ്രയുടെ തന്നെ സ്ഥാപനമായ വിവേക് ഇൻഫോകോണിന് വേണ്ടി 170 കോടി രൂപ ലോൺ എടുത്തതുമായി ബന്ധപ്പെട്ടാണ് ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസ് എൻസിഎൽടിയെ സമീപിച്ചത്.
കടക്കാരൻ മുന്നോട്ടുവെക്കുന്ന തിരിച്ചടവ് പദ്ധതിക്ക് മറ്റ് ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന അംഗീകാരത്തിനാണ് ഐബിസി നിയമപ്രകാരം മുൻഗണന നൽകുന്നത്. ഇതനുസരിച്ചാണ് എൻസിഎൽടികേസ് പരിഗണിക്കുന്നത്. ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള 88 ശതമാനം ധനകാര്യ സ്ഥാപനങ്ങളും സുഭാഷ് ചന്ദ്രയുടെ തിരിച്ചടവ് പദ്ധതിയെ അംഗീകരിച്ച സാഹചര്യത്തിലാണ് ട്രിബ്യൂണൽ വിധി പുറപ്പെടുവിച്ചത്. നേരത്തെ ഈ വിഷയത്തിൽ ഡിവിഷൻ ബെഞ്ചിൽ ഭിന്നവിധിയുണ്ടായതിനെ തുടർന്ന് മൂന്നാമതൊരു അംഗത്തിന്റെ വിലയിരുത്തലിലേക്ക് എൻസിഎൽടി വിട്ടിരുന്നു.
Content Highlights: Former BJP MP Subhash Chandra receives NCLT relief on massive debt., Allowed to settle thousands of crores in debt by paying only Rs 6.5 crore., Case settled under the Insolvency and Bankruptcy Code (IBC)., Financial institutions lose 99.97% of dues as 88% of creditors approved the plan.
Published: 27 Aug 2026, 06:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented