വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ കാണാന്‍ ആഗ്രഹമില്ലെന്ന് പിതാവ് അബ്ദുറഹീം. അവനെ കാണാന്‍ പോകുന്നില്ലെന്നും കാണണമെന്ന് ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. അഫാന് സാമ്പത്തിക ബാധ്യതയുള്ളതായി അറിയില്ല. ബാധ്യത വരേണ്ട കാര്യമില്ല. സംസാരിച്ചതില്‍ നിന്നും വീട്ടിലുള്ളവര്‍ക്കാണ് ബാധ്യതയുള്ളതെന്നും അബ്ദുറഹീം പറയുന്നു.

To advertise here,

'വെഞ്ഞാറമ്മൂട് സെന്‍ട്രല്‍ ബാങ്കില്‍ നിന്നെടുത്ത ഹൗസിങ് ലോണായിരുന്നു പ്രധാന ബാധ്യതയുണ്ടായിരുന്നത്. 15 ലക്ഷം രൂപയുടെ ലോണാണ് എടുത്തിരുന്നത്. 20 വര്‍ഷം കാലാവധിയുണ്ടായിരുന്നു. പക്ഷേ ഞാന്‍ അത് അഞ്ച് വര്‍ഷം കൊണ്ട് തന്നെ അടച്ചുതീര്‍ക്കാനാണ് ശ്രമിച്ചത്. അത് അടച്ചുതീര്‍ക്കാനായി പണം കൃത്യമായി അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് മുഴുവനായി ഇവിടെയുള്ളവര്‍ അടച്ചിരുന്നില്ല. കുറച്ച് പൈസ ബാക്കിയുണ്ടായിരുന്നു. അതിന്റെ പലിശ കൂടി വന്ന് വലിയ ബാധ്യതയായി മാറി. എനിക്കും ഒന്നും അറിയില്ലായില്ലായിരുന്നു'- അബ്ദുറഹീം പറഞ്ഞു.