
കൊച്ചി: അരിയിൽ ഷുക്കൂർ വധിക്കേസിൽ വിധി പറയാനുള്ള തീയതി പ്രഖ്യാപിക്കാനുള്ള കോടതിനടപടി മാറ്റിവെച്ചു. എറണാകുളം സി.ബി.ഐ. പ്രത്യേക കോടതി 28-ന് കേസ് വീണ്ടും പരിഗണിക്കും.
സി.പി.എം. നേതാവ് പി. ജയരാജന്റെ വാഹനവ്യൂഹത്തിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച് 2012 ഫെബ്രുവരി 20-ന് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽവെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കണ്ണൂരിലെ എം.എസ്.എഫ്. പ്രവർത്തകനായിരുന്നു അരിയിൽ ഷുക്കൂർ.
കേസിൽ ആകെ 33 പ്രതികളും 82 സാക്ഷികളാണുള്ളത്. ഇതിൽ രണ്ടുപ്രതികൾ വിചാരണയ്ക്കിടെ മരിച്ചു. സി.പി.എം. നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും കേസിലെ 32-ഉം 33-ഉം പ്രതികളാണ്. ഇരുവരുടെ പേരിലും കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
തളിപ്പറമ്പിലെ സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വെച്ചാണ് കൊലപാതക ഗൂഢാലോചന നടന്നതെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തൽ. പ്രതികളുടെ ഫോൺ വിളികളും ടവർ ലൊക്കേഷൻ വിവരങ്ങളും കേസിൽ തെളിവായി ഹാജരാക്കിയിട്ടുണ്ട്.
പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതൽ ഹർജികൾ കോടതി നേരത്തേ തള്ളിയിരുന്നു. ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നൽകിയ ഹർജിയെ തുടർന്നാണ് ഹൈക്കോടതി കേസന്വേഷണം സി.ബി.ഐ.ക്ക് കൈമാറിയത്.
Content Highlights: Ernakulam CBI Special Court postponed the hearing to the 28th., Ariyil Shukoor was killed on February 20, 2012, in Taliparamba., CPM leaders P. Jayarajan and T.V. Rajesh are accused 32 and 33 respectively., CBI investigated the case based on a petition by Shukoor's mother, Aathika.
Published: 24 Oct 2026, 08:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented