സിവിൽ സർവീസ് പരീക്ഷയിലെ ഉന്നത വിജയത്തിൽ സന്തോഷമുണ്ടെന്ന് ദിലീപ് കെ.കൈനിക്കര. മൂന്നാമത്തെ ശ്രമത്തിൽ 21ാം റാങ്ക് നേടി കേരളത്തിന് അഭിമാനമായി തീർന്നിരിക്കുകയാണ് ദിലീപ്. ചങ്ങനാശ്ശേരി സ്വദേശിയായ ദിലീപ് മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് ഇലക്രിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദം നേടി. ക്യാമ്പസ് പ്ലേസ്മെന്റ് വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ജോലി നേടി കൊറിയയിലെത്തി.

To advertise here,

മൂന്ന് വർഷം കൊറിയയിൽ ജോലി ചെയ്ത ശേഷം സിവിൽ സർവീസ് പരിശീലനത്തിനായി 2018 ൽ ജോലി രാജി വച്ച് ദിലീപ് നാട്ടിൽ തിരിച്ചെത്തി. മൂന്നാമത്തെ ശ്രമത്തിൽ ഐഎഎസിനെ കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു.