എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണങ്ങളുമായി കൂടുതല്‍ പേര് രംഗത്ത്. രാഹുല്‍ ലൈംഗികവൈകൃതങ്ങള്‍ ഉള്ളയാളാണെന്നും ഹൈദരാബാദിലോ ബെംഗളൂരുവിലോ കൊണ്ടു പോയി റേപ്പ് ചെയ്യുമെന്ന് തന്നോട് പറഞ്ഞുവെന്നും ട്രാന്‍സ് വുമണും ബിജെപി പ്രവര്‍ത്തകയുമായ അവന്തിക. യുവനടിക്ക് അശ്ലീല സന്ദേശമയച്ച വിഷയത്തില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്താണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിചയപ്പെടുന്നത്. കുറേ നാള് സൗഹൃദ സംഭാഷണമായിരുന്നു. പിന്നീടാണ് ഇത്തരത്തിലുള്ള സെക്സ് ടോക്കുകള്‍ ഉണ്ടായത്. രാഹുലിന്റെ പെരുമാറ്റം മാനസിക വിഷമം ഉണ്ടാക്കി. ഹൈദരാബാദിലോ ബെംഗളൂരുവിലോ കൊണ്ടു പോയി റേപ്പ് ചെയ്യുമെന്നാണ് രാഹുല്‍ പറഞ്ഞത്. രാഹുല്‍ ടെലഗ്രാം വഴിയായിരുന്നു സന്ദേശം അയച്ചിരുന്നതെന്നും അവന്തിക പറഞ്ഞു.
ഒരിക്കല്‍ മാത്രം കാണാന്‍ സാധിക്കുന്ന തരത്തിലുള്ള മെസ്സേജുകളായിരുന്നു അയച്ചത്. തിരികെ മറുപടി നല്‍കിയിരുന്നില്ലെന്നും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സംഘടനയില്‍ അറിയിച്ചതായും സംഭവത്തില്‍ അവരുടെ പിന്തുണയുണ്ടെന്നും അവന്തിക വെളിപ്പെടുത്തി.
Content Highlights: transwoman allegation against rahul mamkootathil
Published: 21 Aug 2025, 10:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented