കക്കയം ഡാം റിസര്‍വോയറില്‍ കടുവയെ കണ്ടെത്തി. നീന്തിപ്പോകുന്ന കടുവയുടെ ദൃശ്യം ബോട്ടില്‍ സഞ്ചരിക്കുകയായിരുന്ന വിനോദ സഞ്ചാരികളാണ് പകര്‍ത്തിയത്. കഴിഞ്ഞ ആഴ്ച പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. റിസര്‍വോയറിന്റെ പരിസരത്ത് കടുവയെ കാണുന്നത് ഇതാദ്യമായാണ്. കടുവയെ കണ്ടതോടെ വനംവകുപ്പ് റിസര്‍വോയര്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.

To advertise here,