താമരശ്ശേരി ഈങ്ങാപ്പുഴയില്‍ വീട്ടുവളപ്പിലെ കോഴിക്കൂടിനടുത്തുനിന്നും രാജവെമ്പാലയെ പിടികൂടി. കാക്കവയല്‍ സ്വദേശി എ.സി.കെ കുഞ്ഞാലിയുടെ വീട്ടുവളപ്പിലെ കോഴിക്കൂടിനടുത്ത് വെച്ചാണ് രാജവെമ്പാലയെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് സംഭവം. പാമ്പ് റോഡില്‍ നിന്നും കോഴിക്കൂടിന് അടുത്തേക്ക് ഇഴഞ്ഞുനീങ്ങുന്നത് കണ്ട വീട്ടുകാര്‍ വനം വകുപ്പില്‍ വിവരം അറിയിക്കുകയായിരുന്നു. ആര്‍.ആര്‍.ടി  സംഘം സ്ഥലത്തെത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. താമരശ്ശേരി റെയ്ഞ്ച് ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന പാമ്പിനെ പിന്നീട് ഉള്‍വനത്തില്‍ തുറന്നുവിടും

To advertise here,