ഇന്ധനവിലയും അന്തരീക്ഷമലിനീകരണവും മുകളിലേക്കു പോകുമ്പോൾ മറ്റു മാർഗങ്ങളിലേക്ക് വാഹനനിർമാതാക്കൾ തിരിയുന്നത് സ്വാഭാവികം മാത്രം. 'സി.എൻ.ജി.' അഥവാ 'കംപ്രസ്ഡ് നാച്വറൽ ഗ്യാസ്' ആണ് ഇപ്പോഴത്തെ താരം. വൈദ്യുതി വാഹനങ്ങൾക്കൊപ്പം നിർമാതാക്കൾ ശ്രദ്ധകേന്ദ്രീകരിക്കുന്ന മറ്റൊരു ഇന്ധനമായി സി.എൻ.ജി. മാറുകയാണ്.

To advertise here,

ഇപ്പോഴിതാ ടാറ്റയും ആ വഴിക്ക് നീങ്ങുന്നു. ടാറ്റയുടെ സൂപ്പർഹിറ്റായ ഹാച്ച്ബാക്ക് 'ടിയാഗോ'യിലും കോമ്പാക്ട് സെഡാൻ 'ടിഗോറി'ലുമാണ് ഐ.സി. എൻ.ജി. എന്ന സാങ്കേതിക വിദ്യയുമായി സി.എൻ.ജി. പരീക്ഷണം നടത്തിയിരിക്കുന്നത്.