ടാറ്റ മോട്ടോഴ്‌സിന്റെ വാഹനനിര ആരംഭിക്കുന്നത് ടിയാഗോയിൽ നിന്നാണ്. പൊതുവെ പറഞ്ഞാൽ എൻട്രി ലെവൽ കാർ. എന്നാൽ, മറ്റ് വാഹന നിർമാതാക്കൾക്ക് ഒന്നും നൽകാൻ സാധിക്കാത്ത ഫീച്ചറുകളാണ് ടാറ്റ ടിയാഗോ എന്ന ഈ എൻട്രി ലെവൽ വാഹനത്തിൽ നൽകിയിട്ടുള്ളത്. 4.69 ലക്ഷത്തിൽ തുടങ്ങി 8.55 ലക്ഷം രൂപ വരെ വില വരുന്ന ടിയാഗോ ശരിക്കും ഞെട്ടിക്കുന്ന വാഹനമാണ്.

To advertise here,

പെട്രോൾ, സിഎൻജി, ഇലക്ട്രിക് എന്നീ പവർട്രെയിനുകളിലാണ് ടിയാഗോ നിരത്തുകളിൽ എത്തുന്നത്. 1.2 ലിറ്റർ പെട്രോൾ എൻജിനെ അടിസ്ഥാനമാക്കിയാണ് പെട്രോൾ-സിഎൻജി പതിപ്പുകൾ എത്തുന്നത്. എന്നാൽ, ഇവയിൽ കരുത്തൻ പെട്രോൾ പതിപ്പാണ്. പാഡിൽ ഷിഫ്‌റ്റേഴ്‌സ് നൽകിയിട്ടുള്ള ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സിഎൻജി പതിപ്പിൽ നൽകിയിരിക്കുന്നത് ഈ സെഗ്മാന്റിൽ തന്നെ ആദ്യമാണ്. ഫീച്ചറുകളുടെ കലവറയായ ടിയാഗോയിലേക്ക്.