തിരഞ്ഞെടുപ്പ് അടുക്കുന്തോറും വെല്ലുവിളികളും ആരോപണ പ്രത്യാരോപണങ്ങളും കളം നിറയുകയാണ് തമിഴ്‌നാട്ടില്‍. ഡി.എം കെയുടെ പ്രകടന പത്രിക കോപ്പിയടിച്ചാണ് അണ്ണാ ഡി.എം.കെ പ്രകടന പത്രികയുണ്ടാക്കിയതെന്ന് സ്റ്റാലിന്‍ വിമര്‍ശിച്ചു. 

To advertise here,

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ പേരെടുത്തുവിമർശിച്ചാണ് സ്റ്റാലിന്റെ പ്രചാരണം. ജയലളിതയുടെ മരണത്തിന് കാരണം സ്റ്റാലിനും കലൈഞ്ജറുമാണെന്ന് പളനിസ്വാമി കളവ് പ്രചരിപ്പിക്കുന്നുവെന്നും ധൈര്യമുണ്ടെങ്കിൽ കേസുകൊടുക്കൂ, നേരിടാം എന്നാണ് സ്റ്റാലിന്റെ വെല്ലുവിളി. തിരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന് ഉറപ്പുള്ള അണ്ണാ ഡി.എം.കെയ്ക്ക് ഓരോ ആൾക്കും ഹെലികോപ്റ്ററോ വിമാനമോ വാ​ഗ്ദാനം ചെയ്യാമെന്നും സ്റ്റാലിൻ പരിഹസിച്ചു.

അതേസമയം ഡി.എം.കെ കോര്‍പ്പറേറ്റ് കമ്പനിയാണെന്ന് പളനി സ്വാമി തിരിച്ചടിച്ചു. ആ കമ്പനിയിൽ സ്റ്റാലിനാണ് മുതലാളി. ഉദയാനിധിയും കനിമൊഴിയുമെല്ലാമാണ് ബോർഡ് ‍‍ഡയറക്ടർമാരെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിലും പളനിസ്വാമി എടപ്പാടിയിലുമാണ് ജനവിധി തേടുന്നത്. ഇരുവരും നാമനിർദേശ പത്രിക സമർപ്പിച്ചു.