ഡി.എം.കെയും കോൺഗ്രസും തന്നെ വേണ്ട വിധം പരിഗണിച്ചില്ലെന്ന പരിഭവം പങ്കുവെച്ച് ഖുഷ്ബു. പാർട്ടിയിലെത്തിയ ഉടനെ മത്സരിക്കാൻ സീറ്റ് ലഭിച്ചതിൽ ബി.ജെ.പി നേതൃത്വത്തിന് നന്ദി രേഖപ്പെടുത്തിയ ഖുഷ്ബു, ചെന്നൈ തൗസന്റ്‌ ലൈറ്റ്‌സ് മണ്ഡലത്തിൽ പ്രചാരണത്തിൽ സജീവമാകുകയാണ്.

To advertise here,

തൗസന്റ് ലൈറ്റ്സ് മണ്ഡലത്തിൽ പരമാവധി വോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖുഷ്ബു പറഞ്ഞു. കഷ്ടപ്പെടാൻ ഞാൻ തയ്യാറാണെന്ന് എല്ലാവർക്കും അറിയും. താഴേത്തട്ടിലേക്കിറങ്ങി ജോലി ചെയ്യും. ചെപ്പോക്കിന്റെ ഇൻ ചാർജായി നിയമിച്ചപ്പോൾ നന്നായി ജോലിയെടുത്തെന്ന് എല്ലാവർക്കും അറിയാം. എനിക്ക് സീറ്റുണ്ടെന്ന് ആരും പറഞ്ഞുമില്ല, വേണമെന്ന് അങ്ങോട്ട് ആവശ്യപ്പെട്ടിട്ടുമില്ല. ഖുഷ്ബു പറഞ്ഞു. 

പാർട്ടിയിൽ എത്തിയ ഉടനെ ബി.ജെ.പി സീറ്റ് നൽകി. ഞാനെത്രമാത്രം കഠിനാധ്വാനം ചെയ്യും എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണത്. കോൺ​ഗ്രസിലായിരുന്നപ്പോഴും ഡി.എം.കെയിലായിരുന്നപ്പോഴും ആരും സീറ്റ് വാ​ഗ്ദാനം ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു.