തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ശശികലയ്ക്ക് അനുകൂലമായ നിലപാടുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം. ശശികലയുമായി തനിക്ക് ഒരു പ്രശ്‌നവും ഇല്ലെന്നും പാര്‍ട്ടിയിലെ ജനാധിപത്യ സംവിധാനം അംഗീകരിച്ചാല്‍ ശശികലയെ തിരിച്ചെടുക്കുന്നത് ആലോചിക്കുമെന്നും പനീര്‍ശെല്‍വം പറഞ്ഞു. 

To advertise here,

ശശികലയോട് ആഭിമുഖ്യമുള്ള തേവര്‍ വിഭാഗക്കാര്‍ തെക്കന്‍ തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയുടെ അടിത്തറയിളക്കും എന്ന വിലയിരുത്തലുകള്‍ക്കിടയിലാണ് പനീര്‍ശെല്‍വത്തിന്റെ പ്രസ്താവന. പനീര്‍ശെല്‍വത്തിന്റെ പ്രസ്താവന മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെയുള്ള നീക്കമായും വിലയിരുത്തപ്പെടുന്നു.