തൃശ്ശൂർ ജില്ലയിലെ വിവിധ ഇടങ്ങളിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച മുതൽ സുരേഷ് ​ഗോപി ബിജെപിയുടെ നേതൃത്വത്തിൽ വിഷുക്കൈനീട്ടം പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലെ വടക്കുംനാഥ ക്ഷേത്രത്തിൽ മോൽശാന്തിക്ക് പണം നൽകിയതാണ് വിവാദത്തിലായിരിക്കുന്നത്. വിഷുദിനത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും നൽകാൻ ഒരു രൂപയുടെ ആയിരം നോട്ടുകളാണ് സുരേഷ്​ ​ഗോപി മേൽശാന്തിക്ക് നൽകിയത്. സംഭവം അറിഞ്ഞ തൃശ്ശൂർ എംഎൽഎ പി ബാലചന്ദ്രനും ജില്ലയിലെ സിപിഐ-സിപിഎം നേതാക്കളും പ്രതിഷേധവുമായി ദേവസ്വം അധികൃതരെ ബന്ധപ്പെട്ടു. 

To advertise here,