തൃശൂര്‍: പൂരം നടത്തിപ്പിന് ഹൈ പവര്‍ കമ്മറ്റി വേണമെന്ന് കൊച്ചി ദേവസ്വം ബോര്‍ഡ്. തൃശ്ശൂര്‍പൂരം കലങ്ങിയതല്ല വെടിക്കെട്ട് വൈകുക മാത്രമാണ് ഉണ്ടായതെന്നും അതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്ന സംശയമുണ്ടെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പറയുന്നു. 

To advertise here,

തൃശൂര്‍ പൂരം കൃത്യമായി ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് ഹൈ പവര്‍ കമ്മറ്റി. ദേവസ്വം ബോര്‍ഡും പങ്കാളിത്ത ക്ഷേത്രങ്ങളും ചര്‍ച്ച ചെയ്താണ് ഇതില്‍ തീരുമാനമെടുക്കുകയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. സുദര്‍ശന്‍ വ്യക്തമാക്കി. ഏകപക്ഷീയമായി ആരെങ്കിലും പൂരം നിര്‍ത്തിവെക്കുകയോ ചടങ്ങുകള്‍ ചുരുക്കുകയോ ചെയ്യുന്ന സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

തൃശൂര്‍ പൂരത്തിനിടയിലെ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് സംശയിക്കുന്നുവെന്നും സുദര്‍ശന്‍ പറഞ്ഞു. തൃശൂര്‍ പൂരം നടക്കുന്ന അതിസുരക്ഷാ മേഖലയില്‍ ആംബുലന്‍സില്‍ അവിടെ മത്സരിക്കുന്ന സ്ഥാനാര്‍ഥി വന്നിറങ്ങുന്നത് സംശയത്തിനിടയാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.