കൊച്ചി: ആളുകളുടെ സ്വകാര്യത കവര്‍ന്നെടുക്കുന്ന രീതിയിലാണ് ടെലിവിഷന്‍ ചാനലുകളുടെയും മാധ്യമങ്ങളുടെയും പ്രവര്‍ത്തനമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ആര്‍ ശ്രീകണ്ഠന്‍ നായര്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍മേലുള്ള ചില മാധ്യമ വാര്‍ത്തകള്‍ ഉള്‍പ്പെടെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കൊച്ചിയില്‍ നടന്ന സൗത്ത് ഇന്ത്യ മീഡിയ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

ആളുകളുടെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതാണെന്ന് മാധ്യമങ്ങള്‍ ചിന്തിക്കണം. തന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനായി കോടതിയെ സമീപിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഓരോ വ്യക്തിക്കുമുണ്ട്. എന്നാല്‍ താന്‍ ഉള്‍പ്പെടെയുള്ള മിക്ക ചാനലുകളും ഇതെല്ലാം അവഗണിക്കുകയാണ്. ചാനലുകള്‍ തമ്മിലുള്ള മത്സരം കാരണം ഒരാളുടേയും താത്പര്യങ്ങള്‍ ഹനിക്കപ്പെടരുത്.

മാധ്യമ സ്വാതന്ത്ര്യം എവിടെ വരെയുണ്ടെന്ന് എല്ലാവരും ചിന്തിക്കണം. ഭാവി തലമുറയെ ബാധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് ഉള്‍പ്പെടെ നിയന്ത്രിച്ച് മാധ്യമങ്ങള്‍ സ്വയം ഒരു നിയന്ത്രണം കൊണ്ടുവരണമെന്നും ശ്രീകണ്ഠന്‍ നായര്‍ ആവശ്യപ്പെട്ടു.