ഗിരീഷ് പുത്തഞ്ചേരി അസാധ്യകലാകാരനാണെന്നും മദ്യപാനം മാത്രമാണ് ചെറിയ പ്രശ്നമെന്നും സം​ഗീതസംവിധായകൻ ശരത്. ഭാവയാമി എന്ന പാട്ടിന് മാത്രമാണ് ​ഗിരീഷ് പുത്തഞ്ചേരിയുമായി അടിയുണ്ടാക്കേണ്ടി വന്നതെന്ന് പറഞ്ഞ അദ്ദേഹം ആ കഥകൾ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ പറയുകയും ചെയ്തു. 

To advertise here,

ഭാവയാമി എന്ന ​ഗാനം കമ്പോസ് ചെയ്ത് ഗിരീഷ് പുത്തഞ്ചേരിക്ക് അയച്ചുകൊടുത്തിരുന്നു. പല്ലവി വരെയായെന്ന് പറഞ്ഞപ്പോൾ‌ ഞങ്ങൾ കൊച്ചിയിൽ വെച്ച് കണ്ടു. അദ്ദേഹമപ്പോൾ മീനിനെ പോലെ വെള്ളത്തിലാണ്. എന്നോട് എഴുതിയ വരികൾ പാടാൻ പറഞ്ഞു. എന്നാൽ ബോധമില്ലാത്ത ഒരാളുടെ മുന്നിൽവെച്ച് പാടുന്നതിൽ എനിക്ക് താത്പര്യമില്ലായിരുന്നു. പക്ഷേ അത് ​ഗിരീഷ് പുത്തഞ്ചേരിയുടെ അടുത്ത് പറയാനും കഴിയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തോട് വിശ്രമിക്കൂവെന്നും എങ്ങനെയുണ്ടെന്ന് നോക്കിയിട്ട് രാവിലെ ഇരിക്കാമെന്നും പറഞ്ഞു. എന്നാലത് കേട്ടതോടെ അദ്ദേഹത്തിന് ദേഷ്യമായി. നിന്റെ പാട്ട് വേണ്ടെന്ന് പറഞ്ഞ് പേപ്പറെടുത്ത് എറിഞ്ഞിട്ട് പോയി. അടുത്ത ദിവസം രാവിലെ എന്റെ മുഖത്ത് നോക്കി ഊതിയിട്ട് പറയുകയാണ് ഇപ്പോൾ ഓകെ ആണോ പാടാമോയെന്ന്- ശരത് പറഞ്ഞു.