കാവാലം: കുട്ടനാട്ടിൽ ആറ്റില്‍ വീണ സ്വര്‍ണ്ണകൊലുസ് കണ്ടെത്തി നല്‍കി ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീം. പാലക്കാട് സ്വദേശിനി ജെംഷിയുടെ ഒന്നരപ്പവൻ്റെ കൊലുസാണ് അട്ടി ജെട്ടിക്കു സമീപമുള്ള കടവില്‍ നഷ്ടപ്പെട്ടത്.

To advertise here,

കുടുംബസുഹൃത്ത് പുളിങ്കുന്ന് പഞ്ചായത്ത് ചതുര്‍ഥ്യാകരി കൊടിയന്ത്ര വീട്ടില്‍ ലിജുവിൻ്റെ വീട്ടിലെത്തിയതായിരുന്നു ജെംഷിയും കുടുംബവും. ശനിയാഴ്ച വൈകിട്ട് ആറരയോടെ അട്ടി ജെട്ടിക്കു സമീപമുള്ള കടവില്‍  കളിക്കുന്നതിനിടെ കൊലുസ് നഷ്ടപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ലിജു ആലപ്പുഴ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. 7.30 -ഓടെ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീം എത്തി തിരച്ചില്‍ ആരംഭിക്കുകയും 7.50-ഓടെ സംഘത്തിലെ മുങ്ങല്‍ വിദഗ്ദ്ധന്‍ പി.എഫ് ലോറന്‍സ് പാദസ്വരം കണ്ടെടുക്കുകയും ചെയ്തു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ആര്‍ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ കെ.ആര്‍ അനീഷ്, പി രതീഷ്, കെ.പി പുഷ്പരാജ് എന്നിവരും ഉണ്ടായിരുന്നു.

In Short: Kerala Fire Force’s scuba team recovered a lost 1.5-sovereign gold anklet from a river in Kuttanad, which a Palakkad woman lost while bathing near Atti jetty.