മൂലമറ്റം (ഇടുക്കി): കുളിക്കുന്നതിനിടെ യുവാവിൽനിന്ന് കയത്തിൽ നഷ്ടപ്പെട്ട സ്വർണമാല അഗ്നിരക്ഷാസേന വീണ്ടെടുത്തു. ജലന്തർ സിറ്റിക്കുസമീപം നച്ചാറിലെ കൊച്ചുകുറുങ്കയത്തിലാണ് തലയോലപ്പറമ്പ് സ്വദേശി ഫെബിൻ കരോട്ട് മുണ്ടക്കലിന്റെ രണ്ടരപവൻ മാല നഷ്ടമായത്.

To advertise here,

ബന്ധുവീട്ടിൽ വന്നതായിരുന്നു ഫെബിൻ. മാല നഷ്ടപ്പെട്ട ഉടനെ നാട്ടുകാർ ദീർഘനേരം മുങ്ങിത്തപ്പി. കണ്ടെത്താനായില്ല. തുടർന്നാണ്അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. മൂലമറ്റത്തുനിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാന്റെ നേതൃത്വത്തിലുള്ള തിരച്ചിൽ നടത്തി.

12 അടി താഴ്ചയുള്ളതും ചപ്പുചവറുകൾ നിറഞ്ഞ കയത്തിൽനിന്നാണ് ഫയർ ഓഫീസർ ഷിന്റോ ജോസാണ് മാല കണ്ടെടുത്തത്. സീനിയർ ഫയർ ഓഫീസർ ജിൻസ് മാത്യു, ഓഫീസർമാരായ മനു ആന്റണി, എം.പി. സിജു, ഡി. റോയിമോൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.