മിഴ്നാട്ടിലെ സേലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. റോഡിൽ മുന്നറിയിപ്പിന്റെ ഭാ​ഗമായുള്ള ദിശാസൂചികകൾ വരയ്ക്കുന്ന യന്ത്രത്തിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സേലം-ബെം​ഗളൂരു ദേശീയപാതയിൽ ചിന്നാക്കപ്പെട്ടിയിൽ വ്യാഴാഴ്ചയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനത്തിൽ നിന്നും തീ ഉയരുന്നത് കണ്ട തൊഴിലാളികൾ വെള്ളമൊഴിച്ച് അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് വലിയ ശബ്ദത്തോടുകൂടി സിലിണ്ടർ പൊട്ടിത്തെറിച്ചത്. അപകടത്തെ തുടർന്ന് അൽപസമയം ദേശീയപാതയിൽ ​ഗതാ​ഗതം തടസപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

To advertise here,