ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായും തകർന്നു. കഞ്ഞിക്കുഴി മഴുവടി കല്ലുംതൊട്ടിയിൽ മേരി സെബാസ്റ്റ്യന്റെ വീടാണ് അപകടത്തിൽ തകർന്നത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയായിരുന്നു വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്.

To advertise here,

സംഭവസമയത്ത് മേരി സെബാസ്റ്റ്യൻ മകളുടെ വീട്ടിലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കുറച്ചു ദിവസങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഇവർ മകളുടെ വീട്ടിൽ താമസിച്ച് വരികയായിരുന്നു. ഭർത്താവ് മരണപ്പെട്ട മേരിക്ക് രണ്ട് പെൺമക്കളാണുള്ളത്. കാര്യമായ സാമ്പത്തിക വരുമാനമില്ലാത്ത കുടുംബത്തിന്റെ വീട് അപകടത്തിൽ പൂർണ്ണമായി വാസയോഗ്യമല്ലാത്ത രീതിയിൽ തകർന്നുപോയി.

ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ചതാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്നത് സംബന്ധിച്ച് വ്യക്തത വരാനുണ്ട്. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തും