മസ്കറ്റ്: ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിൽ മോഷ്ടിച്ച ഗ്യാസ് സിലിണ്ടർ കാറിനുള്ളിൽ പൊട്ടിത്തെറിച്ച് വാഹനം കത്തിനശിച്ച സംഭവത്തിൽ പ്രതിയെ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച ഗ്യാസ് സിലിണ്ടർ പ്രതി വാടകയ്‌ക്കെടുത്ത വാഹനത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന സമയത്താണ് പൊട്ടിത്തെറിച്ചത്.

To advertise here,

ശക്തമായ സ്ഫോടനത്തെ തുടർന്ന് വാഹനത്തിന് തീപിടിക്കുകയും കാർ പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. ശിനാസ് വിലായത്തിലെ വിവിധ സ്ഥലങ്ങളിൽനിന്ന് എയർ കണ്ടീഷനിംഗ്, കൂളിംഗ് യൂണിറ്റുകൾ, വൈദ്യുത ജനറേറ്ററുകൾ, ഗ്യാസ് സിലിണ്ടറുകൾ എന്നിവ മോഷ്ടിച്ചതിനാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

പിടിയിലായ പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഒമാൻ പോലീസ് അറിയിച്ചു.