ജനാധിപത്യ പാർട്ടിയാണെന്ന് കരുതി അതിൻ്റെ സീമകൾ ലംഘിക്കരുതെന്ന് കോൺഗ്രസ് നേതാവ് ശബരിനാഥൻ. ഫ്ലക്സുകൾ വെക്കുന്നതും വെപ്പിക്കുന്നതും തകർക്കുന്നതും എല്ലാം അരോചകമാണ്. പാർട്ടി പ്രവർത്തകരെ പോലെ തന്നെ അഭിപ്രായം നേതാക്കൾക്കും ഉണ്ട്. ഇതെല്ലാം കേട്ട് ഉചിതമായ തീരുമാനം ഉണ്ടാകും. എസ്ഡിപിഐയുടെ വോട്ട് വേണമെന്ന് നേമത്ത് ശിവൻകുട്ടി അടക്കമുള്ള നേതാക്കൾ പറഞ്ഞിരുന്നു. ഇതിന്റെ ഗുണം ബിജെപിക്കാണ് ലഭിച്ചത്. ഒരു വിഭാഗത്തിന്റെ വോട്ട് മുഴുവൻ ബിജെപിയിലേക്ക് പോകാൻ ഇത് സഹായിച്ചുവെന്നും ശബരീനാഥൻ പറഞ്ഞു.പ്ലാനിങ്ങിൽ ചെറിയ പ്രശ്നമുണ്ടായി. അല്ലെങ്കിൽ ഈ ഈ ഓളത്തിൽ ഒന്ന് രണ്ട് സീറ്റ് കൂടി നേടാമായിരുന്നു എന്നും ശബരിനാഥൻ പറഞ്ഞു.

To advertise here,