കണ്ടലുകള്‍ വെട്ടി റോഡുണ്ടാക്കാനുള്ള ശ്രമത്തിനെതിരേ പ്രതിഷേധം. കോട്ടൂളി തണ്ണീര്‍ത്തടത്തിന്റെ ഭാഗമായ വാഴത്തിരുത്തിയില്‍ നവംബര്‍ 21നാണ് മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് കണ്ടലുകള്‍ വെട്ടി റോഡുണ്ടാക്കാന്‍ ശ്രമം നടത്തിയത്. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ ഒരു നാട് തണ്ണീര്‍ത്തടം കാക്കാന്‍ അന്ന് മുതല്‍ പ്രതിഷേധം തുടങ്ങി. അവര്‍ പല വാതിലുകള്‍ മുട്ടി. ഇപ്പോഴും പ്രതിഷേധവുമായി മുന്നോട്ടു പോവുകയാണ്. ഞായറാഴ്ച സ്ഥലം സന്ദര്‍ശിക്കാനെത്തിയ എം. കെ. രാഘവന്‍ എം.പിക്ക് മുന്നിലും അവര്‍ പരാതികള്‍ അക്കമിട്ടു നിരത്തി. ആറാം ക്ലാസുകാരി ദില്‍നയും തനിക്ക് പറയാനുള്ള പരാതി എഴുതി എം. പി.ക്ക് നല്‍കി.

To advertise here,