'മുഖ്യമന്ത്രി കേരളത്തിന് വേണ്ടി ചെയ്തത് മാത്രമേ പാട്ടിൽ പറഞ്ഞിട്ടുള്ളൂ, ആർക്കും പരിശോധിക്കാം'
മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ മാത്രമേ പാട്ടിൽ പറഞ്ഞിട്ടുള്ളൂവെന്നും ആർക്കുവേണമെങ്കിലും ആ വരികളെടുത്ത് പരിശോധിച്ചാൽ മനസിലാവുമെന്നും കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പി.ഹണി. എല്ലാ മേഖലയിൽ നിന്നും സഖാവ് പിണറായിക്കെതിരായ ആക്രമണങ്ങൾ വലിയ തോതിൽ വർധിക്കുന്ന ഒരു കാലഘട്ടത്തിൽ അദ്ദേഹത്തെ അടുത്തറിയാവുന്നത് ഞങ്ങളെ പോലുള്ള ജീവനക്കാർക്കാണ്. ഉജ്ജ്വലനായ ഒരു കമ്യൂണിസ്റ്റ് പോരാളിയാണ് സഖാവ് പിണറായി വിജയൻ. ഞങ്ങളുടെയൊക്കെ ജീവിതത്തിൽ ഏറ്റവും വലിയ നേതാവായി ഞങ്ങൾ കാണുന്നത് അദ്ദേഹത്തെയാണ്. അതുകൊണ്ട് അങ്ങനെയൊരു വിപ്ലവഗാനം വേണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. കഴിഞ്ഞ 10 വർഷത്തെ കേരളത്തിന്റെ നേട്ടങ്ങൾ ഈ ഗാനത്തിൽ ഉണ്ടാകണമെന്നായിരുന്നു ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: KSEB president about song praising CM Pinarayi Vijayan
Published: 16 Jan 2025, 02:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented