'ഒരു ലയന സാധ്യതയുമില്ല, കെ.എം മാണിയുടെ പേര് അവര്‍ ഉപയോഗിക്കുന്നത് മാര്‍ക്കറ്റിങ്ങിന്'-മോന്‍സ് ജോസഫ്
കേരള കോണ്‍ഗ്രസ് മാണി - ജോസഫ് ഗ്രൂപ്പുകളുടെ ലയനത്തിന് ഒരു സാധ്യതയുമില്ലെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. കെ.എം മാണിയുടെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ ആദരാഞജലി അര്‍പ്പിച്ച് മടങ്ങവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം മാണിയുടെ മരണശേഷം അദ്ദേഹത്തിന്റെ പേര് മാര്‍ക്കറ്റിങിന് വേണ്ടി കേരള കോണ്‍ഗ്രസ് എം ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു
വഖഫ് വിഷയത്തില്‍ ഇന്ത്യ മുന്നണിയുടെ നിലപാട് തന്നെയാണ് കേരള കോണ്‍ഗ്രസിനെന്നും അത് നേരത്തെ വ്യക്തമാക്കിയതാണെന്നും മോന്‍സ് വ്യക്തമാക്കി. വഖഫിന്റെ പരിധിയില്‍ മുനമ്പത്തെ ഭൂമി വരുന്നില്ലെന്നും മുനമ്പത്തെ ജനങ്ങള്‍ക്കൊപ്പമാണ് കേരള കോണ്‍ഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Content Highlights: no-merger-mons-joseph-km-mani
Published: 09 Apr 2025, 03:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented