News Lunch @ 1 | പ്രായം 75 ആയാല്‍ മാറണം, മോദിക്ക് പരോക്ഷ ഉപദേശവുമായി ഭാഗവത്
1. പി എം കുസും പദ്ധതി പ്രകാരം കേരളത്തിലെ കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ വിതരണം ചെയ്യുന്നതില്‍ 100 കോടിയുടെ ക്രമക്കേടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സൗരോര്‍ജ്ജ പമ്പുകള്‍ സ്ഥാപിക്കാനായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ബെഞ്ച് മാര്‍ക്ക് റേറ്റിന്റെ ഇരട്ടിയിലേറെ റേറ്റിന് കേരളത്തില്‍ ടെന്‍ഡര്‍ നല്‍കിയെന്നാണ് ആരോപണം. 60 ശതമാനം മുതല്‍ 147 ശതമാനം വരെ റേറ്റ് വര്‍ധനയാണ് ഉണ്ടായത്. ഇത് മൊത്തം ഇടപാടില്‍ ഏതാണ്ട് 100 കോടി രൂപയുടെ വ്യത്യാസമാണ് വരുത്തിയിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
2. മന്ത്രി വി.അബ്ദുറഹിമാന്റെ സ്റ്റാഫ് അംഗത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ഓഫീസ് സ്റ്റാഫായ ബിജുവാണ് മരിച്ചത്. വയനാട് സ്വദേശിയാണ്. നന്ദന്‍കോടുള്ള ക്വാര്‍ട്ടേഴ്സിലാണ് ഇയാള്‍ താമസിച്ചിരുന്നത്. മരണകാരണം വ്യക്തമായിട്ടില്ല. ഓഫീസിലെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
3. ഹമാസിനെ തുടച്ച് നീക്കുക എന്ന ലക്ഷ്യത്തില്‍നിന്ന് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു. ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രസ്താവന. ചര്‍ച്ചകളിലൂടെ ഗാസയിലെ ഹമാസിന്റെ അവശേഷിപ്പ് ഇല്ലാതാക്കാനാകുമോ എന്ന് നോക്കാം. ഇല്ലെങ്കില്‍ മറ്റു വഴികളിലൂടെ തങ്ങളത് ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു.
4. രാജ്യത്തെ ആണ്‍ പെണ്‍ ദൈവങ്ങളുടെ പട്ടിക നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ നൽകി അഡ്വ.ഹരീഷ് വാസുദേവൻ . സുരേഷ് ?ഗോപി ചിത്രം ജെ എസ് കെ വിവാദത്തിനിടെയാണ് ദൈവങ്ങളുടെ പട്ടിക നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. സെന്‍സര്‍ബോര്‍ഡിന്റെ നിയമത്തിലോ ചട്ടത്തിലോ ദൈവത്തിന്റെ പേരിടാന്‍ പാടില്ലായെന്ന് പറയുന്നില്ലായെന്നും അങ്ങനെ പറയുകയാണെങ്കില്‍ പേരുകളടങ്ങിയ ലിസ്റ്റ് അവരുടെ പക്കലുണ്ടാകണമല്ലോയെന്നും ഹരീഷ് വാസുദേവന്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.
5. 75 വയസ്സായാല്‍ വിരമിച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി വഴിമാറിക്കൊടുക്കണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം രാഷ്ട്രീയ ചര്‍ച്ചയാകുന്നു. ബുധനാഴ്ച നാഗ്പുരില്‍ ആര്‍എസ്എസ് നേതാവായിരുന്ന മോറോപന്ത് പിംഗ്ലയെ പറ്റിയുള്ള പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് പ്രായപരിധി പരാമര്‍ശം മോഹന്‍ ഭാഗവത് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ സെപ്റ്റംബറില്‍ 75 വയസ്സ് തികയുന്ന പശ്ചാത്തലത്തിലാണ് പരാമര്‍ശത്തിന് രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത്. നിങ്ങള്‍ക്ക് 75 വയസ്സ് തികഞ്ഞാല്‍ അതിനര്‍ത്ഥം നിങ്ങള്‍ നിര്‍ത്തി മറ്റുള്ളവര്‍ക്ക് വഴിയൊരുക്കണം എന്നാണ് ഭാഗവത് പറഞ്ഞത്.
Content Highlights: News Lunch at One
Published: 11 Jul 2025, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented