വാഷിങ്ടണ്‍: തെറ്റിദ്ധാരണയുണ്ടാക്കുംവിധം തന്റെ പ്രസംഗം എഡിറ്റുചെയ്ത് 'പനോരമ' എന്ന പരിപാടിയില്‍ ഉള്‍പ്പെടുത്തിയ ബിബിസിക്കെതിരേ 500 കോടിവരെ ഡോളര്‍ (44,344 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുകൊടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസംഗം എഡിറ്റുചെയ്തതിന് മാപ്പുപറഞ്ഞെങ്കിലും നഷ്ടപരിഹാരം നല്‍കില്ലെന്ന് ബിബിസി വ്യക്തമാക്കിയ സാഹചര്യത്തിലാണിത്.
''100 കോടി ഡോളറിനും 500 കോടി ഡോളറിനുമിടയിലുള്ള തുക ആവശ്യപ്പെട്ട് ഞങ്ങള്‍ കേസുകൊടുക്കും, മിക്കവാറും അടുത്തയാഴ്ച. അതു ചെയ്യേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. വഞ്ചിച്ചെന്ന് അവര്‍ സമ്മതിക്കുകതന്നെ ചെയ്തു'' -എയര്‍ഫോഴ്‌സ് 1 വിമാനത്തില്‍വെച്ച് ട്രംപ് വാര്‍ത്താലേഖകരോടു പറഞ്ഞു.
100 കോടി ഡോളര്‍ (8,868 കോടി രൂപ) ആവശ്യപ്പെട്ട് ബിബിസിയുടെ പേരില്‍ കേസുകൊടുക്കും എന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നത്. ബിബിസിയുടെ വാര്‍ഷിവരുമാനത്തിന്റെ 13 ശതമാനം വരും ഈ തുക. ബ്രിട്ടീഷുകാരില്‍നിന്ന് ലൈസന്‍സ് ഫീസായി വാങ്ങുന്ന തുകയാണ് ബിബിസിയുടെ പ്രധാന ധനസ്രോതസ്സ്.
ബിബിസി ഉള്‍പ്പെട്ട പ്രശ്‌നം യുഎസും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിനു പരിക്കേല്‍പ്പിച്ചിരിക്കുകയാണ്. വിഷയം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറോട് സംസാരിക്കുമെന്ന് ട്രംപ് പറഞ്ഞു. ''ഈ വാരാന്ത്യത്തില്‍ ഞാന്‍ അദ്ദേഹത്തെ വിളിക്കാന്‍ പോകുകയാണ്. അദ്ദേഹം എന്നെയാണ് വിളിക്കേണ്ടത്. പക്ഷേ, അദ്ദേഹത്തിന് വളരെ നാണക്കേടുണ്ട്'' -ട്രംപ് പറഞ്ഞു.
ബിബിസിയുടെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുമ്പോഴും ട്രംപിനെതിരേ നിലപാടെടുക്കാന്‍ കൂട്ടാക്കിയിട്ടില്ല സ്റ്റാമര്‍.
2021 ജനുവരി ആറിലെ കാപ്പിറ്റോള്‍ കാലാപത്തിനുമുന്‍പ് ട്രംപ് നടത്തിയ പ്രസംഗമാണ് 2024-ല്‍ സംപ്രേഷണം ചെയ്ത 'പനോരമ' പരിപാടിയില്‍ ബിബിസി എഡിറ്റുചെയ്തുചേര്‍ത്തത്.
ട്രംപ് നേരിട്ട് കലാപത്തിന് അഹ്വാനം ചെയ്തു എന്ന തെറ്റിദ്ധാരണപരത്തുന്ന രീതിയിലായിരുന്നു എഡിറ്റിങ്. വിവാദം തലപൊക്കിയതോടെ ബിബിസി ഡയറക്ടര്‍ ജനറലും ന്യൂസ് സിഇഒയും രാജിവെച്ചിരുന്നു.
Content Highlights: Donald Trump announces a lawsuit against the BBC for $5 billion, seeking damages for an edited speech broadcast on the `Panorama` program. Learn more about the controversy.
Published: 16 Nov 2025, 03:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented