നബിദിനവും ഓണവും ഒരുമിച്ചാഘോഷിച്ച് തിരുനാവായ കുറുമ്പത്തൂര് ചന്ദനക്കാവ് ചന്ദനക്കൂട്ട് പ്രവര്ത്തകര്
നബിദിനവും ഓണവും ഒരുമിച്ചാഘോഷിച്ച് തിരുനാവായ കുറുമ്പത്തൂര് ചന്ദനക്കാവ് ചന്ദനക്കൂട്ട് പ്രവര്ത്തകര്. നബിദിനാഘോഷയാത്രയെ സ്വീകരിക്കാന് മാവേലിയുമെത്തി. മാവേലിയുടേയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് നബിദിന ഘോഷയാത്രയെ വരവേറ്റത്. പ്രദേശത്തെ വിവിധ മഹല്ലുകളിലെ ഘോഷയാത്രയെ മധുരം നല്കി സ്വീകരിച്ചു. ചന്ദനക്കാവ് ക്ഷേത്ര മൈതാനിയില് ദഫ് പ്രദര്ശനവും നടന്നു. എല്ലാ വര്ഷവും നബിദിനഘോഷയാത്രയ്ക്ക് ചന്ദനക്കൂട്ട് കൂട്ടായ്മ സ്വീകരണം നല്കുന്നുണ്ട്. കൂട്ടായ്മ അംഗമായ പ്രജീഷ് ചാത്തന് കാട്ടിലാണ് മാവേലിയായി വേഷമിട്ടത്.
Content Highlights: Nabidinam and Onam celebrated together in Thirunavaya
Published: 06 Sept 2025, 03:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented