കൊച്ചി നഗരത്തിലെത്തുന്നവര്‍ക്ക് ഇനി 10 രൂപയ്ക്ക് വയറുനിറയെ ഊണ്‍ കഴിക്കാം. ചോറിനൊപ്പം സാമ്പാറും തോരനും അച്ചാറും കിട്ടും. നോര്‍ത്ത് പരമാര റോഡിലാണ് കൊച്ചി നഗരസഭയുടെ സ്വപ്ന പദ്ധതിയായ സമൃദ്ധി അറ്റ് കൊച്ചി എന്ന പേരിലുള്ള ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയത്.

To advertise here,

മിതമായ നിരക്കില്‍ സ്‌പെഷ്യല്‍ ഊണും ഇവിടെ ലഭ്യമാകും. അടുത്ത ഘട്ടത്തില്‍ കുറഞ്ഞ നിരക്കില്‍ പ്രഭാതഭക്ഷണം കൂടി നല്‍കാനാണ് കോര്‍പ്പറേഷന്റെ പദ്ധതി