വിനയായത് ഫ്ലക്സുകളും തകരഷീറ്റുകളും; മണിക്കൂറുകൾക്ക് ശേഷം കോഴിക്കോട് തീപ്പിടിത്തം നിയന്ത്രണവിധേയമായി
കോഴിക്കോട് നഗരത്തെയാകെ ആശങ്കയിലാഴ്ത്തിയ തീപ്പിടിത്തം നിയന്ത്രണവിധേയമായിരിക്കുന്നു. അഞ്ചര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് യൂണിറ്റുകൾക്ക് തീ നിയന്ത്രണവിധേയമാക്കാനായത്. 30 യൂണിറ്റ് ഫയർഫോഴ്സുകൾ സംഭവസ്ഥലത്തെത്തിയാണ് ഈ ദൗത്യം ഏറ്റെടുത്തത്. ഫ്ലക്സുകൾ കൊണ്ടും തകരഷീറ്റുകൾ കൊണ്ടും കെട്ടിടം മൂടപ്പെട്ടതിനാൽ ഇതിനകത്തേക്ക് വെള്ളം എത്തിക്കുന്നതിൽ വെല്ലുവിളികളുണ്ടായിരുന്നു. ഒടുവിൽ ജെസിബി ഉപയോഗിച്ച് കെട്ടിടം പൊളിച്ചാണ് വെള്ളം കെട്ടിടത്തിനകത്തേക്ക് പമ്പ് ചെയ്യാനായത്. കെട്ടിടത്തിന്റെ അഗ്നിസുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് കോർപ്പറേഷൻ പരിശോധന നടത്തുമെന്ന് ഡെപ്യൂട്ടി മേയർ അറിയിച്ചിട്ടുണ്ട്.
മാവൂർ റോഡിലുള്ള മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന തുണിക്കടയ്ക്കാണ് ആദ്യം തീപിടിച്ചത്. കടയിലും ബില്‍ഡിങ്ങിലും ഉണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. ബസ്സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസ്സുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. തുടക്കത്തില്‍ നാല് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീയണയ്ക്കാനായി ശ്രമിച്ചത്. ഇതിനിടെ കെട്ടിടത്തിന്റെ കൂടുതല്‍ ഭാഗത്തേക്ക് തീ പടരുന്നത് ഫയര്‍ ഫോഴ്‌സിന് വെല്ലുവിളിയായി.
Content Highlights: A major fire in Kozhikode city was brought under control after a 5.5-hour fireforce operation
Published: 18 May 2025, 11:11 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented