കൊച്ചി : സാരി മടക്കി കുത്തി ഡിജെക്കൊപ്പം ഡാന്‍സ് ചെയ്ത് ആഘോഷമാക്കി കൊച്ചിയിലെ സ്ത്രീകള്‍. ശീമാട്ടിയും മാതൃഭൂമി ഡോട്ട്‌കോമും ചേര്‍ന്ന് സംഘടിപ്പിച്ച ശീമാട്ടി ഗ്രേറ്റ് ഇന്ത്യന്‍ സാരി സെലിബ്രേഷനിലാണ് സ്ത്രീകള്‍ സ്വയം മറന്ന് ആടി തിമര്‍ത്തത്.

To advertise here,

ശംഖ ട്രൈബ്, ഡിജെ അസ്മിന്‍ എന്നിവര്‍ അവതരിപ്പിച്ച സംഗീത പരിപാടികളും വൈവിധ്യമാര്‍ന്ന മത്സരങ്ങളും സാരിയില്‍ സംഗീതം ആഘോഷിക്കാനെത്തിയ സ്ത്രീകള്‍ക്ക് വേറിട്ട അനുഭവമായി. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ഗ്രേറ്റ് ഇന്ത്യന്‍ സാരി സെലിബ്രേഷനില്‍ ആയിരത്തി അഞ്ഞൂറോളം സ്ത്രീകളാണ് പ്രായഭേദമന്യേ സാരിയുടുത്ത് ഡിജെ നൈറ്റ് ആഘോഷിക്കാനെത്തിയത്.

ഗോത്ര സംഗീതത്തിന്റെ മാസ്മരികതയിലൂടെ ആസ്വാദകരില്‍ ഹിപ്നോട്ടിക് എനര്‍ജി നിറയ്ക്കുന്ന ട്രൈബല്‍, ഓര്‍ഗാനിക് ബാന്‍ഡായ ശംഖ ട്രൈബിന്റെ സംഗീത വേറിട്ടതായി. ചടുലതാളങ്ങളും ഇമ്പമാര്‍ന്ന ആലാപനവുമായി അസ്മിന്‍ ഒരുക്കിയ ഡിജെക്ക് സ്ത്രീകള്‍ ആവേശത്തോടെ നൃത്തംവെക്കുകയായിരുന്നു. 

INSHORT-1500+ women celebrated the Great Indian Sari Celebration in Kochi with DJ Asmin & Shankh Tribe. A night of music, dance, and fun