അന്താരാഷ്ട്ര വനിതാ ദിനത്തിൽ കൊച്ചി നഗരഹൃദയത്തിൽ കൗതുകമുണർത്തി വ്യത്യസ്തമായ മതിൽചിത്രം ഒരുങ്ങി. ഇത്തവണത്തെ വനിതാ ദിനത്തിൽ കൊച്ചിയിലെ ഒരു പ്രധാന മതിലിൽ നിറങ്ങൾക്കൊപ്പം നമ്മുടെ ജീവിതത്തെ പ്രചോദിപ്പിക്കുന്ന സ്ത്രീകളുടെ പേരുകളും ഇടംപിടിച്ചു. നഗരത്തിലെ പല പ്രതിമകൾക്കും റോഡുകൾക്കും കെട്ടിടങ്ങൾക്കും പലരുടെയും പേരുകളുണ്ടെങ്കിലും അവയിൽ സ്ത്രീകളുടെ പേരുകൾ വളരെ കുറവാണെന്ന തിരിച്ചറിവിൽ നിന്നാണ് ഈ വേറിട്ട ആശയം പിറവിയെടുത്തത്. പൊതുവിടങ്ങളിൽ സ്ത്രീകളുടെ പേരുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുക എന്നതായിരുന്നു ക്ലബ് എഫ്.എം സംഘടിപ്പിച്ച ഈ സംരംഭത്തിന്റെ ലക്ഷ്യം.

To advertise here,

തങ്ങളുടെ ജീവിതത്തിൽ കരുത്തായ അമ്മയുടെയോ, ഭാര്യയുടെയോ, സഹോദരിയുടെയോ, സുഹൃത്തിന്റെയോ, അധ്യാപികയുടെയോ പേരുകൾ ഈ മതിലിൽ വരണമെന്ന് ആഗ്രഹിച്ചവർ ക്ലബ്ബ് എഫ്.എമ്മിലേക്ക് വിളിച്ച് തങ്ങളെ സ്വാധീനിച്ച സ്ത്രീകളുടെ പേരുകൾ നിർദ്ദേശിച്ചു. നിർദ്ദേശിക്കപ്പെട്ട ഓരോ പേരും ഈ വലിയ കലാസൃഷ്ടിയുടെ ഭാഗമായി മാറി.

.