കോഴിക്കോട്: എച്ച്എസ്എസ്ടിഎ സംസ്ഥാന വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്രവനിതാ ദിന ഓൺലൈൻസിമ്പോസിയം സംഘടിപ്പിച്ചു. വനിതാദിന സിമ്പോസിയം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു.
സാമൂഹിക വികസന പ്രക്രിയകളിൽ വിദ്യാർത്ഥിനികൾക്കും സ്ത്രീകൾക്കും കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനും ആത്മവിശ്വാസത്തോടെ പ്രവർത്തികളിൽ ഏർപ്പെടുന്നതിനുള്ള സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുന്നതിനും സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ വിദ്യാഭ്യാസ പ്രവർത്തനത്തിലൂടെ സാധിക്കട്ടെയെന്നു ജില്ലപഞ്ചായത്ത് പ്രസിഡണ്ട് നിരീക്ഷിച്ചു.
നവാധ്യാപന വഴികളിൽ പെൺവെളിച്ചങ്ങൾ എന്ന വിഷയത്തിൽ എച്ച്എസ്എസ്ടിഎ മുൻ സംസ്ഥാന വനിതാ ഫോറം കൺവീനറും റിട്ട.ചരിത്ര അധ്യാപികയുമായ ശ്രീമതി. രമണി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരുടെ അക്കാദമിക പ്രവർത്തനത്തോടൊപ്പം സാമൂഹ്യ മനോഭാവ മാറ്റത്തിനുതകുന്ന നേർവെളിച്ചങ്ങൾ ആകട്ടെ അധ്യാപനമെന്നും ടീച്ചർ അഭിപ്രായപ്പെട്ടു.
ഡിജിറ്റൽ കാലഘട്ടത്തിലെ വിദ്യാർഥിനികൾക്ക് ആത്മവിശ്വാസത്തോടെ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും ഒത്തൊരുമയോടെ അതിജീവനത്തിന് കരുത്ത് പകരുന്നതുമായ അധ്യാപന മാതൃകകൾ സൃഷ്ടിക്കാൻ അധ്യാപികമാർ മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്തു.
എച്ച്എസ്എസ്ടിഎ സംസ്ഥാന വൈസ് പ്രസിഡണ്ട് നയനാദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ധീര പി ദേവസ്യ, മുൻ ട്രഷറർ മഹേഷ് ബാബു, മുൻ അസോസിയേറ്റ് ജനറൽ സെക്രട്ടറി അനിൽകുമാർ കെ.പി, കോഴിക്കോട് ജില്ലാ സെക്രട്ടറി ശ്രീനാഥ് സി, താമരശ്ശേരി മേഖലാ സെക്രട്ടറി ശൈലജ.സി, കോഴിക്കോട് സിറ്റി വെസ്റ്റ് മേഖല സെക്രട്ടറി മഹീജ.പി.കെ. എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീമതി ലിജിന ടീച്ചർ മോഡറേറ്ററും, പി.കെ ഫൗസിയ ടീച്ചർ സ്വാഗതവും യു.കെ.സ്മിത ടീച്ചർ നന്ദിയും പറഞ്ഞു.
Content Highlights: HSSTA Women's Forum organized an International Women's Day symposium., Focus on creating social environments that empower female students., Emphasis on teachers acting as catalysts for positive social change., Advocating for teaching models that build resilience in the digital age.
Published: 09 Mar 2026, 02:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented