തിരുവനന്തപുരം: വീടും കുടുംബവും വിട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുകയാണ്‌ ആശാവര്‍ക്കര്‍മാര്‍. ദുരിതം നിറഞ്ഞ ജീവിതസാഹചര്യങ്ങളാണ് അവരെ സെക്രട്ടറിയേറ്റ് നടയിലെത്തിച്ചത്. നിലവിലുള്ള ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ അനുവദിക്കുക, കുടിശ്ശിക തുക നല്‍കുക എന്നിവയാണ് ആശമാരുടെ ആവശ്യങ്ങള്‍. ഇത് അംഗീകരിക്കും വരെ സമരമെന്നാണ് അവരുടെ നിലപാട്. 

To advertise here,

എന്നാല്‍ വിഷയത്തില്‍ പരിഹാരം കാണാതെ പരസ്പരം പഴിചാരുകയാണ് കേന്ദ്രവും സംസ്ഥാനവും. കേന്ദ്രവിഹിതം മുഴുവന്‍ നല്‍കിയെന്നും വീഴ്ച മറച്ചുവെയ്ക്കാന്‍ കേരളം കള്ളം പറയുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ കോബ്രാന്‍ഡിങ് വിഹിതം നല്‍കാനാകില്ലെന്ന് കാണിച്ച് കേന്ദ്രമയച്ച കത്ത് പുറത്തുവിട്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2024-25 കാലഘട്ടത്തില്‍ കേരളത്തിന് 913.24 കോടി രൂപയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള നീക്കിയിരിപ്പ് എന്നും സംസ്ഥാനത്തിന് ഇക്കാലയളവില്‍ 938.80 കോടി രൂപ നല്‍കിക്കഴിഞ്ഞുവെന്നും വിശദീകരണത്തിൽ പറയുന്നു. നീക്കിയിരിപ്പിനേക്കാളും കൂടുതല്‍ പണം സംസ്ഥാനത്തിന് നല്‍കിക്കഴിഞ്ഞു എന്നാണ് കേന്ദ്രത്തിന്റെ വാദം. 

In Short: Asha workers are continuing their protest in front of the Secretariat, leaving behind their homes and families. They were driven to the Secretariat due to dire living conditions. Their demands include increasing the existing honorarium, granting pensions, and providing arrears. They have vowed to continue their protest until these demands are met. However, the central and state governments are blaming each other without resolving the issue. The central government claims it has provided the full allocated funds and accuses Kerala of lying to cover up its failures. In response, the state government has released a letter from the Centre, stating that co-branding funds cannot be provided.