കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ്റെ ഒന്നാം ചരമ വാർഷികത്തോടുബന്ധിച്ച്  കോട്ടയം ബസേലിയസ് കോളജ് ഓഡിറ്റോറിയത്തിൽ 'കനലോർമ, കാനം സ്നേഹസായന്തനം' സ്മരണാഞ്ജലിയും സുഹൃദ്സംഗമവും ഗാനാർച്ചനയും നടന്നു. കാനത്തിൻ്റെ ബാല്യകാലസുഹൃത്ത് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ,  മന്ത്രി ജി.ആർ.അനിൽ, കോട്ടയം എം.പി. കെ ഫ്രാൻസിസ് ജോർജ്, രമേശ് ചെന്നിത്തല, വൈക്കം വിശ്വൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ, സംവിധായകൻ വിനയൻ തുടങ്ങി സാംസ്കാരിക സാമൂഹിക രംഗത്തുള്ള പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്തു 

To advertise here,